ഡബ്ലിൻ: സ്പെയിനിൽ റിസോർട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം മരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
ദമ്പതികളിൽ സ്ത്രീയ്ക്കാണ് ആദ്യം ജീവൻ നഷ്ടമായത്. കുളിക്കുന്നതിനിടെ ഇവർക്ക് വൈദ്യുതാഘാതമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടമോ ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇത് കണ്ട് പുരുഷൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

