ടൈറോൺ: കൗണ്ടി ടൈറോണിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. തീവ്രവാദ നിയമപ്രകാരം 16 വയസ്സുള്ള ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച
ഒമാഗിലെ ഗാർഡൻവില്ലെ അവന്യൂ പ്രദേശത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് മേഖലയിൽ ഏർപ്പെടുത്തിയ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചിട്ടുണ്ട്.
മൂന്ന് ഉപകരണങ്ങളാണ് വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തതെന്ന് പിഎസ്എൻഐ ഉദ്യോഗസ്ഥർ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലത്ത് എത്തിയത്. ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. മുഴുവൻ ഉപകരണങ്ങളും നിർവ്വീര്യമാക്കിയെന്നും പിഎസ്എൻഐ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

