ഭോപ്പാൽ : സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ അത്ര ഭാഗ്യമുള്ള രാഷ്ട്രമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ സൈനികരോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. ഇൻഡോർ ജില്ലയിലെ രണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള മോ കൻ്റോൺമെൻ്റിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ് .
‘ആഭ്യന്തര രംഗത്തും വെല്ലുവിളി നേരിടുന്ന രാജ്യമാണ് നമ്മുടേത് . നമുക്ക് നിശ്ശബ്ദരായി ഇരിക്കാൻ കഴിയില്ല. നമ്മുടെ ശത്രുക്കൾ, ആന്തരികമോ ബാഹ്യമോ ആകട്ടെ, അവർ എപ്പോഴും സജീവമായി നിൽക്കുകയാണ് . ഈ സാഹചര്യത്തിൽ, അവരുടെ പ്രവർത്തനങ്ങൾ നാം സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും വേണം. ,” രാജ്നാഥ് സിംഗ് പറഞ്ഞു.
2017ഓടെ ഭാരതത്തെ വികസിതവും സ്വയംപര്യാപ്തവുമായ രാജ്യമാക്കാൻ സൈന്യത്തിൻ്റെ പങ്ക് വളരെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മോ കൻ്റോൺമെൻ്റിൽ ആർമി വാർ കോളേജ്, മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫൻട്രി സ്കൂൾ – ഇൻഫൻട്രി മ്യൂസിയം എന്നീ പ്രധാന പരിശീലന സ്ഥാപനങ്ങളുണ്ട് . നേരത്തെ, രാജ്നാഥ് സിംഗും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. മോവ് കൻ്റോൺമെൻ്റിലെ കാലി പൾട്ടൻ പ്രദേശത്തുള്ള സ്ഥലത്താണ് അംബേദ്കറുടെ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.