കോർക്ക്: കോർക്കിൽ വെടിവയ്പ്പ്. രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. ബാലിവൊളേൻ റോഡിന് സമീപമാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. യുവാക്കളുടെ പരിക്കുകൾ സാരമുള്ളതല്ല. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് സാങ്കേതിക പരിശോധനകൾ പൂർത്തിയായി.
Discussion about this post

