ഡബ്ലിൻ ; വിവിധ കൗണ്ടികളിലായി നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കി . ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, കിൽകെന്നി കൗണ്ടികളിലെ മോഷണങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരെയാണ് കോടതിയിൽ ഹാജരാക്കിയത്.
സിൽവർ 2006 വോൾവോ എസ് 4 ഗാർഡൈ തടഞ്ഞ് തുടർന്ന് വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.നാലുപേരെയും കുറ്റം ചുമത്തി ഡബ്ലിൻ ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗിലാണ് വെവ്വേറെ ഹാജരാക്കിയത്.
വരും ആഴ്ചകളിൽ വ്യത്യസ്ത തീയതികളിൽ വീണ്ടും ഹാജരാകാൻ നിർദേശിച്ച് നാലുപേരെയും കോടതി ജാമ്യത്തിൽ വിട്ടു.
Discussion about this post

