ഡബ്ലിന്‍ : പസഫിക് സമുദ്രത്തില്‍ എല്‍ നിനോ പ്രഭാവം ശക്തിപ്പെടുന്നതിനാല്‍ വരും മാസങ്ങളില്‍ അയര്‍ലൻഡില്‍ പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ ആയിരിക്കുമിതെന്നാണ് മെറ്റ് ഏറാന്‍ നൽകുന്ന അറിയിപ്പ്.
ഉഷ്ണമേഖലാ പസഫക്കിലെ സമുദ്ര താപനിലയിലെ സ്വാഭാവിക ചൂട് വരും മാസങ്ങളില്‍ 3 സിയില്‍ കൂടുതലാകും. തെക്കന്‍ ആഫ്രിക്ക, വടക്കുകിഴക്കന്‍ ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ടാക്കും. എന്നാൽ അയര്‍ലൻഡ് ഉള്‍പ്പെടെ വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ കൂടുതല്‍ മഴയും കൊടുങ്കാറ്റുമാകും ഉണ്ടാകുക.
Discussion about this post

