ഡബ്ലിൻ: ഡബ്ലിനിലെ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഡബ്ലിനിലെ എം50 ൽ വച്ചായിരുന്നു നാല് പേരെയും പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു നാല് പേരെയും പോലീസ് വലയിലാക്കിയത്. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് നിർത്തി നാല് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിൽ മൂന്ന് പേർക്ക് 20 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ് പ്രായം. കാറിൽ നടത്തിയ പരിശോധനയിൽ കയ്യുറകൾ, മുഖംമൂടികൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങൾ കണ്ടെടുത്തു.
Discussion about this post

