ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വ്യക്തികൾക്ക് നേരെ വധഭീഷണി മുഴക്കി വിമത റിപ്പബ്ലിക്കൻ സംഘം. നിരവധി പേർക്കാണ് സംഘത്തിൽ നിന്നും ഭീഷണി ലഭിച്ചിട്ടുള്ളത്. ഇതേ തുടർന്ന് വലിയ ആശങ്കയിലാണ് പൊതുജനങ്ങൾ.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഭീഷണി സന്ദേശം ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഘടകകക്ഷികളിൽ ഒരാളായ ഒഗ്ലെയ്ന ന ഹൈറേനും ഭീഷണി സന്ദേശം ലഭിച്ചതായി
ഡിയുപി നോർത്ത് ബെൽഫാസ്റ്റ് എം.എൽ.എ ഫിലിപ്പ് ബ്രെറ്റ് കൂട്ടിച്ചേർത്തു. ഭീഷണികളെക്കുറിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ അദ്ദേഹം വടക്കൻ അയർലൻഡ് പോലീസ് സർവ്വീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐറിഷ് വളണ്ടിയേഴ്സ്/ ഡിഫൻ ഫോഴ്സസ് ഓഫ് അയർലൻഡാണ് ഭീഷണിയ്ക്ക് പിന്നിൽ എന്നാണ് സൂചന.
Discussion about this post

