ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റ് രാജിവച്ചു. ഇന്നലെ വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. വടക്കൻ അയർലണ്ടിലെ ഒരു പ്രാദേശിക ആശുപത്രിയിലെ സേവനങ്ങളെച്ചൊല്ലി അൾസ്റ്റർ യൂണിയനിസ്റ്റ് നേതാവ് ജോൺ ബറോസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി.
കൊളറൈനിലെ കോസ്വേ ആശുപത്രിയിൽ അടിയന്തര ജനറൽ സർജറി സൗകര്യം ഒരുക്കുന്നതിനെച്ചൊല്ലി ആയിരുന്നു തർക്കം. ഈ സേവനം പിൻവലിക്കാൻ ആയിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഈ നീക്കത്തെ എതിർത്ത് ബറോസ് രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
Discussion about this post

