ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 50 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. സ്ത്രീയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ലിമാവാഡിയിലെ ഡ്രമ്മെയ്ൻ റോഡ് പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്നു 50 കാരി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി 50 കാരിയ്ക്ക് വൈദ്യസഹായം നൽകി. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

