ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഷോൺ കാനി. ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡബ്ലിനിലെ റാഹേനിയിലുള്ള ആർഎസ്എയുടെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം അടച്ചുപൂട്ടാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പരീക്ഷാർത്ഥികൾക്ക് അപ്പോയ്ൻമെന്റ് ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നത് ആർഎസ്എയുടെ അപ്പോയ്ൻമെന്റ് വെബ്സൈറ്റ് വഴി സ്വന്തമാക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റുകൾ ഏകോപിപ്പിക്കേണ്ടത് ആർഎസ്എയാണ്. അതിനാൽ ടെസ്റ്റുകൾക്ക് ബുക്ക് ചെയ്യേണ്ടത് ആർഎസ്എ വഴിയാണ്. തേർഡ് പാർട്ടി ആപ്പുകളുടെ ലക്ഷ്യം പണമുണ്ടാക്കലാണ്. അല്ലാതെ സേവനം ലഭ്യമാക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

