ഡബ്ലിൻ: അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ കണ്ണടകൾ വാങ്ങാൻ ഡബ്ലിൻ നഗരത്തിൽ തടിച്ച് കൂടി ജനങ്ങൾ. ഇന്നലെ ഉച്ചയ്ക്ക് ശേഷം
ജോർജ്ജ് സ്ട്രീറ്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇവിടുത്തെ ഡിസൈനിസ്റ്റ് കടയിൽ നിന്നും ഗ്രഹണം കാണാനുള്ള കണ്ണട വാങ്ങാനുള്ള തിരക്കായിരുന്നു ഇത്.
10 യൂറോയ്ക്കാണ് ഇവിടെ ഗ്രഹമണം കാണാനുള്ള കണ്ണട വിൽപ്പനയ്ക്കായി വച്ചിരുന്നത്. ഇതറിഞ്ഞ ആളുകൾ കണ്ണട വാങ്ങാനായി കൂട്ടത്തോടെ എത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കടയ്ക്ക് മുൻപിൽ വലിയ ക്യൂ നിരന്നു. രണ്ട് മണിക്കൂറോളം നേരമാണ് കണ്ണടകൾ വാങ്ങാൻ ആളുകൾക്ക് കാത്തുനിൽക്കേണ്ടിവന്നത്.
അയർലൻഡിൽ അവസാനമായി 1994 ലാണ് സൂര്യഗ്രഹണം ദൃശ്യമായത്. ഇന്നലെ വൈകീട്ട് ആറ് മണി മുതലായിരുന്നു ഗ്രഹണം ആരംഭിച്ചത്.

