ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജയിലിൽ മരിച്ചെന്ന് അഭ്യൂഹങ്ങൾ . പാകിസ്ഥാൻ പത്രപ്രവർത്തകൻ നടത്തിയ അവകാശവാദത്തെത്തുടർന്ന് ഇമ്രാന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പില്ലെന്ന് മൂന്ന് മുതിർന്ന സൈനിക വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായി പാകിസ്ഥാൻ പത്രപ്രവർത്തകൻ വജാഹത്ത് സയീദ് ഖാൻ തന്റെ യൂട്യൂബ് ചാനലിൽ അവകാശപ്പെട്ടു. ഇക്കാര്യം വെളിപ്പെടുത്തിയ സൈനിക സ്രോതസ്സുകൾ ഇമ്രാന്റെ മൃതദേഹം നേരിട്ട് കണ്ടിട്ടില്ലെന്നും അവകാശവാദം നേരിട്ടുള്ള സ്ഥിരീകരണത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വജാഹത്ത് സയീദ് ഖാൻ വ്യക്തമാക്കി. .
കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും അഭിഭാഷകർക്കും സ്വകാര്യ ഡോക്ടർമാർക്കും ഇമ്രാനെ സന്ദർശിക്കാനുള്ള അവസരം നിഷേധിക്കുന്നതായി നിരന്തരം പരാതികൾ ഉയർന്നിരുന്നു. ഈ തർക്കങ്ങൾ കാരണം ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും രൂക്ഷമായി. ഇമ്രാനെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടിയായ പി.ടി.ഐ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജൂണിൽ, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്നും, പതിവായി സന്ദർശിക്കാൻ അനുമതി നൽകണമെന്നും, സ്വകാര്യ ഡോക്ടർമാരെ അനുവദിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഇരുപത് ദശലക്ഷത്തിലധികം പാർട്ടി അനുയായികൾ തെരുവിലിറങ്ങാൻ തയ്യാറാണെന്ന് പി.ടി.ഐ നേതാവും ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രിയുമായ സൊഹൈൽ അഫ്രീദി അവകാശപ്പെട്ടു. സെപ്റ്റംബർ 27 ന് ഇസ്ലാമാബാദിലേക്ക് ‘ലോംഗ് മാർച്ച്’ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്
മെയ് മാസത്തിൽ, ഇമ്രാന്റെ സഹോദരിമാരെയും ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയെയും അഡിയാല ജയിലിലേക്ക് കടത്തി വിടാൻ പാക് സർക്കാർ തയ്യാറായില്ല . ഈ സംഭവത്തിൽ പി.ടി.ഐ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. മരണത്തെക്കുറിച്ചുള്ള കിംവദന്തികൾക്കിടയിലായിരുന്നു അന്ന് പി.ടി.ഐയുടെ ശക്തിപ്രകടനം
2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്, ഒന്നിലധികം കേസുകളിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്. . ഈ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുകയാണ്.

