ഡബ്ലിൻ: ശുചിത്വമില്ലായ്മയെ തുടർന്ന് കഴിഞ്ഞ മാസം ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ച് പൂട്ടൽ നോട്ടീസ് നൽകിയത് 13 സ്ഥാപനങ്ങൾക്ക്. ഇതിൽ കൗണ്ടി ഒഫാലിയിലെ ടേക്ക് എവേയ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. മൗണ്ട്ബോളസിലെ വില്ലേജ് ഷോപ്പ് ടേക്ക് എവേയിൽ അടുക്കള ഭാഗത്ത് മനുഷ്യവിസർജ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
അടുക്കള ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയ്ക്ക് സമീപമാണ് വിസർജ്യം കണ്ടെത്തിയത്. മാൻഹോൾ നിറഞ്ഞതിനെ തുടർന്ന് മാലിന്യം ഒഴുകിയെത്തുകയായിരുന്നു. ബാബിലോൺ റെസ്റ്റോറന്റും അടച്ചുപൂട്ടിയവയിൽ ഉൾപ്പെടുന്നു. ഇവിടെ നിന്നും ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഡബ്ലിൻ 15 ലെ പാർസ്ലിക്സ്ടൗണിലെ ഡമാസ്റ്റൗൺ റോഡിലെ കാന്റീൻ സ്ട്രീറ്റ് ഫുഡ് എന്ന മൊബൈൽ റെസ്റ്റോറന്റും അടച്ചുപൂട്ടി.

