ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. മുൻപത്തെക്കാൾ സ്ഥിതി കൂടുതൽ വഷളായിക്കെണ്ടിരിക്കുകയാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. മെയ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ കൂടുതലാണ്.
കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് (സിആർയു) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മെയ് മാസം 328,273 പേർ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതേസമയം 1,88,941 പേരാണ് ഗ്യാസ് ബില്ലിൽ കുടിശ്ശിക വരുത്തിയത്. ഇക്കഴിഞ്ഞ മെയ് മുതൽ ഇലക്ട്രിക് അയർലൻഡ്, യുനോ എനർജി, പ്രീപേപവർ തുടങ്ങിയ പ്രമുഖ വിതരണക്കാരെല്ലാം അവരുടെ വൈദ്യുതി വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലടയ്ക്കാത്തവരുടെ എണ്ണം വീണ്ടും ഉയർന്നത്.

