ഡബ്ലിൻ: മലാഹൈഡിലെ ബീച്ചിൽ ഇറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നോട്ടീസ്. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ആരും ബീച്ചിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. വെള്ളത്തിന്റെ ഗുണനിലവാരം മോശമായ പശ്ചാത്തലത്തിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
മലാഹൈഡ് മാലിന്യ സംസ്കരണ പ്ലാന്റിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്. ഇത് ബീച്ചിലെ വെള്ളത്തിൽ കലർന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പരിശോധനകൾക്കായി വെള്ളത്തിന്റെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ഇതിന്റെ ഫലം ലഭിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ ബീച്ചിൽ നീന്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.
Discussion about this post

