ഡബ്ലിൻ: നൂറ് കണക്കിന് മീനുകൾ ചത്തുപൊന്തിയ ഡബ്ലിനിലെ നദിയിൽ ഇറങ്ങരുതെന്ന് നിർദ്ദേശം. ഫിൻഗൽ കൗണ്ടി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. വളർത്തുമൃഗങ്ങൾ ഇവിടുത്തെ വെള്ളവുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ ആഴ്ച ആയിരുന്നു ക്ലോനീയിലെ ടോൽക്ക നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത്. 500 ഓളം മീനുകളുടെ ജഡങ്ങൾ ആയിരുന്നു കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ ആണ് നദിയിലേക്ക് ഇറങ്ങരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നദിയുടെ പരിസരങ്ങളിലേക്ക് പോകുകയോ നദിയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു. മീൻ പിടിയ്ക്കുന്നതും നീന്തുന്നതും ഒഴിവാക്കണം. വളർത്തുമൃഗങ്ങളെ ഈ മേഖലയിൽ നിന്നും അകറ്റി നിർത്തണമെന്നും കൗൺസിൽ വ്യക്തമാക്കുന്നു.

