ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് 960 സ്ത്രീകൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കാത്തിരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ അഞ്ച് പ്രധാന ആശുപത്രികളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ.
നിലവിൽ 965 സ്ത്രീകളാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. ഇതിൽ 135 പേർ ഒരു വർഷത്തിലേറെയായി പരിചരണത്തിനായി കാത്തിരിക്കുന്നവരാണ്. കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ 1045 സ്ത്രീകൾ ആയിരുന്നു വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഏഴ് മാസങ്ങൾക്കിടെ കുറവ് സംഭവിച്ചിട്ടുണ്ട്.

