ഡബ്ലിൻ: മഴ ലഭിക്കുമെങ്കിലും അയർലൻഡിൽ ചൂട് ഉയർന്ന് തന്നെ തുടരും. അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ വാരം മഴ കുറഞ്ഞിരിക്കും. ഇടയ്ക്കിടെ ചാറ്റൽ മഴ മാത്രമാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്.
15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും രാജ്യത്ത് അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില. 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കൂടിയ താപനില. ഇന്ന് രാത്രി മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. വരണ്ട കാലാവസ്ഥ ആയിരിക്കും. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
Discussion about this post

