ഡബ്ലിൻ: ഐറിഷ് നടി ബ്രെൻഡ ഫ്രിക്കറുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിയ്ക്ക് മീത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. 81 വയസ്സുള്ള ബ്രെൻഡ കഴിഞ്ഞ മാസം 16 നായിരുന്നു മരിച്ചത്.
രാവിലെ 11 മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. മീത്ത് സ്ട്രീറ്റിലെ സെന്റ് കാതറിൻസ് പള്ളിയിൽ ആണ് സംസ്കാര സുശ്രൂഷകൾ നടക്കുക. ഇതിന് ശേഷം മൃതദേഹം സ്വകാര്യമായി സംസ്കരിക്കും. ഹാരോൾഡ്സ് ക്രോസിലെ അവർ ലേഡീസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു ഫ്രിക്കർ മരിച്ചത്.
1945 ൽ ഡബ്ലിനിലായിരുന്നു ഫ്രിക്കർ ജനിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനിടെ ഓസ്കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

