നാടാകെ ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനിടെ വ്യത്യസ്തമായ ഹെയർ സ്റ്റൈലുമായി ബ്യൂട്ടി ഇൻഫ്ലുവൻസർ തന്യ സിംഗ് സോഷ്യൽ മീഡിയയെ ആകർഷിക്കുകയാണ് . തന്യ തൻ്റെ മുടിയിലാണ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമാകുന്നത്.
നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. തന്യ ഒരു ഒഴിഞ്ഞ കൂൾഡ്രിങ്ക് കുപ്പി തലയിൽ വയ്ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഒരു ക്രിസ്മസ് ട്രീയുടെ ആകൃതി ഉണ്ടാക്കാൻ ശ്രദ്ധാപൂർവ്വം കുപ്പി മുടിയിൽ പൊതിയുന്നു. പിന്നീട് ലൈറ്റും , അലങ്കാരങ്ങളും മുടിയിൽ ഘടിപ്പിക്കുന്നു . തന്യ പുറത്തുവിട്ട ഈ വീഡിയോ കണ്ട് പലരും അമ്പരന്നിരിക്കുകയാണ്.
https://www.instagram.com/reel/DD9roZDzdmd/?utm_source=ig_embed&ig_rid=f206210c-b185-4645-9a83-acb0354859b5