ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. 19 കാരനും സ്കാൻലോൺ പാർക്ക് സ്വദേശിയുമായ കീലൻ ഒ കോണലിനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിൽ ആയിരുന്നു ഇയാൾ അറസ്റ്റിലായത്.
ലിമെറിക്ക് ജില്ലാ കോടതിയുടെ അവധിക്കാല സിറ്റിങ്ങിൽ കേസ് പരിഗണിക്കവേ ആയിരുന്നു കൂടുതൽ കുറ്റങ്ങൾ ചുമത്തിയത്. നേരത്തെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ യുവാവിന് മേൽ ചുമത്തിയിരുന്നു. എന്നാൽ ഇപ്പോൾ കൂട്ടിയിടിയിൽ പരിക്കേറ്റ ഡ്രൈവർക്ക് സഹായം നൽകുന്നിതിൽ പരാജയപ്പെട്ടു, വിവരം പോലീസിനെ അറിയിക്കുന്നതിൽ വീഴ്ചവരുത്തി, രക്ഷപ്പെടാൻ ശ്രമം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

