കൊടുങ്ങല്ലൂർ: തൃശ്ശൂർ കടലായി കരുമാത്രയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു. കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ (26), സഹോദരൻ ശരത് (22) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ കമ്പ്യൂട്ടർ ലാബ് ഇൻസ്ട്രക്ടറായ സുമ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സുമയെ കാണാൻ ആശുപത്രിയിലെത്തിയ ശരത് സഹോദരി ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞതോടെ വീട്ടിലേയ്ക്ക് മടങ്ങി . പിന്നീട് വീട്ടുകാർ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ശരതിനെ കണ്ടെത്തിയത്. ശരത്തിന്റെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം, ചികിത്സയിലിരുന്ന സുമയും മരിച്ചു. കടലായി സ്വദേശികളായ ഇവർ രണ്ടു വർഷമായി പുല്ലൂറ്റ് പിഡബ്ല്യുഡി ഉന്നതിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംസ്കാരം നടത്തി.

