ഡബ്ലിൻ: കഴിഞ്ഞ വർഷം മെഡിക്കൽ കാർഡുകൾ നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർ. എച്ച്എസ്ഇയിൽ നിന്നുള്ള വിവരങ്ങളാണ് ഇത്. 2025 ൽ 140,070 പേർക്കാണ് മെഡിക്കൽ കാർഡുകൾ നഷ്ടമായത്.
ഐറിഷ് മാധ്യമം വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് എച്ച്എസ്ഇ നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 100,603 പേരുടെ മെഡിക്കൽ കാർഡുകൾ നീക്കം ചെയ്തിട്ടുണ്ട്. എച്ച്എസ്ഇയുടെ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണം ആയത്. വ്യക്തികളുടെ മരണത്തെ തുടർന്ന് 23,895 മെഡിക്കൽ കാർഡുകൾ എച്ച്എസ്ഇ വിതരണം ചെയ്തില്ല. 9,989 പേർക്ക് യോഗ്യതയില്ലാത്തതിനാൽ എച്ച്എസ്ഇ കാർഡുകൾ നൽകിയില്ല.
Discussion about this post

