ഡബ്ലിൻ: ഓഗസ്റ്റിലെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ കൂടുതൽ യാത്രികരെ പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. നാല് ദിവസങ്ങളിലായി ഏകദേശം 5,270,00 പേർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് വിലയിരുത്തുന്നത്. വേനൽക്കാലത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യം ആയിരിക്കും ഇതെന്നും അധികൃതർ കണക്കുകൂട്ടുന്നു.
വെള്ളിയാഴ്ച യാത്രികരുടെ എണ്ണം 1,34,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 1 ന് 1,29,000 പേർ വിമാനത്താവളം വഴി യാത്ര ചെയ്യും. ഞായറാഴ്ചയായിരിക്കും ഏറ്റവും തിരക്ക് അനുഭവപ്പെടുക. 1,36,000 പേരെയാണ് അന്നേ ദിവസം പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച 1,28,000 യാത്രികരാകും വിമാനത്താവളം വഴി കടന്ന് പോകുകയെന്നും പ്രതീക്ഷിക്കുന്നു.

