ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ. ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 457 രോഗികൾക്കാണ് ട്രോളികളിൽ ചികിത്സ നൽകുന്നത്. ഇതിൽ 280 രോഗികൾ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 177 പേർ വാർഡുകളിലുമുണ്ട്.
ഡബ്ലിനിൽ സെന്റ് വിൻസെന്റ് ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സയിലുള്ളത്. 32 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. കോണോലി, ബ്ലാഞ്ചാർഡ്സ്ടൗൺ ആശുപത്രികളിലാണ് ഏറ്റവും കുറവ് രോഗികൾ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. സെന്റ് വിൻസെന്റ് ആശുപത്രിയിൽ 32 പേർ അടിയന്തിര വിഭാഗത്തിൽ ട്രോളികളിൽ കഴിയുന്നു. അതേസമയം രാജ്യമാകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടിയിരിക്കുന്നത്.

