ഡബ്ലിൻ ; കോ മോനാഗനിൽ കാറിൽ ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ നാഷണൽ മ്യൂസിയം ജീവനക്കാരൻ വീണ്ടും ജാമ്യം തേടുന്നുവെന്ന് സ്പെഷ്യൽ ക്രിമിനൽ കോടതിയെ അറിയിച്ചു.സ്ഫോടകവസ്തു കൈവശം വച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയായ സൈമൺ ഒ’ഡോണോവനെ ഒക്ടോബർ 5 വരെ കോടതി കസ്റ്റഡിയിൽ വിട്ടു. ജൂലൈ 22 നാണ് ഡബ്ലിൻ 10 ചാപ്പലിസോഡിലെ സെന്റ് ലോറൻസ് റോഡിൽ വച്ച് സ്ഫോടകവസ്തു കൈവശം വച്ചതിന്റെ പേരിൽ സൈമൺ പിടിയിലായത്. വേനൽക്കാല അവധിക്കാലം കാരണം ഒക്ടോബർ വരെ പ്രത്യേക ക്രിമിനൽ കോടതി വാദം കേൾക്കില്ല.
Discussion about this post

