ഡബ്ലിൻ: പരിസ്ഥിതി നികുതിയിൽ നിർണായക നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷം നികുതിയിനത്തിൽ വൻ തുകയാണ് പിരിച്ചെടുത്തത്. മൊത്തം നികുതി വരുമാനത്തിന്റെ പകുതിയിലധികംവരുമിതെന്നാണ് കണക്കുകൾ.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നികുതിയിനത്തിൽ സംസ്ഥാനത്തിന് 5.9 ബില്യൺ യൂറോയുടെ റെക്കോർഡ് നേട്ടമാണ് ഉണ്ടായത്. മൊത്തം നുകുതി വരുമാനത്തിന്റെ ഏകദേശം 3.5 ശതമാനം വരുമിത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പരിസ്ഥിതി നികുതി വരുമാനം 7 ശതമാനം വർധിച്ചു. അതായത് 400 മില്യൺ യൂറോയുടെ അധികനേട്ടം.
2016 നും 2025 നും ഇടയിൽ പ്രതിവർഷം സമാഹരിച്ച ഏറ്റവും വലിയ തുകയാണ് ഇത്.

