ഡബ്ലിൻ: അയർലൻഡിൽ രാസലഹരിയുടെ ഉപയോഗം വളരെയധികം വർധിക്കുന്നതായി കണ്ടെത്തൽ. യൂറോപ്യൻ വെബ് സർവ്വേ ഓഫ് ഡ്രഗ്സാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. കൊക്കെയ്ൻ, കെറ്റാമൈൻ എന്നിവയുടെ ഉപയോഗത്തിൽ അയർലൻഡ് മുൻപിലാണെന്നും ഗവേഷണം വ്യക്തമാക്കുന്നു.
2024 ൽ നടത്തിയ സർവ്വേയുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ 35 രാജ്യങ്ങളിലായി സർവ്വേ നടത്തിയിരുന്നു. ഇതിലാണ് രാസലഹരിയുടെ ഉപയോഗത്തിൽ അയർലൻഡ് ഏറ്റവും മുൻപിലാണെന്ന് വ്യക്തമായത്. യൂറോപ്പിലുടനീളമുള്ള മയക്കുമരുന്ന് ഉപയോക്താക്കളിൽ ശരാശരി 29% പേർ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അയർലൻഡിൽ ഇത് 46 ശതമാനം ആണ്.
മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കെറ്റാമിൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും അയർലൻഡാണ് മുന്നിട്ട് നിൽക്കുന്നത്. കെറ്റാമിൻ ഉപയോഗത്തിൽ യൂറോപ്യൻ ശരാശരി 14 ശതമാനം ആണെങ്കിൽ അയർലൻഡിൽ ഇത് 25 ശതമാനം ആണ്.
1824 വയസ്സ് പ്രായമുള്ളവരിൽ കെറ്റാമിൻ ഉപയോഗത്തിന്റെ നിരക്ക് 35 ശതമാനം ആണ് വർധിച്ചത്.

