ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ 55 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പേരെയാണ് ഇന്നലെ ലിമെറിക്കിലെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു മൂന്നംഗ സംഘം ലിയാം ജിൻജി ഹിഗ്ഗിൻസ് എന്ന 55 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മംഗ്രെറ്റിൽ നിന്നുള്ള വ്യക്തിയാണ് ഹിഗ്ഗിൻസ്.
മാർച്ച് 17 ന് ആയിരുന്നു സംഭവം. ഇവരുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഹിഗ്ഗിൻസ് എട്ട് ദിവസത്തോളമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. പിന്നാലെ മരിക്കുകയായിരുന്നു.
Discussion about this post

