കൊച്ചി: യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് മമ്മു അറസ്റ്റിൽ . സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളുടെ മാന്യതയെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് മമ്മു അറസ്റ്റിലായത്. . മഞ്ചേരി സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്.
മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇപ്പോഴും ഒളിവിലാണ്. ജൂൺ 10 ന് രാത്രി 10 മണി മുതൽ മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനലിലെ ലൈവ് സ്ട്രീമിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ നടത്തിയ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ് . ലക്ഷക്കണക്കിന് കാഴ്ചക്കാർ ഇത് കണ്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചത്.
കേസിലെ നാലാമത്തെ പ്രതിയാണ് മുഹമ്മദ് മമ്മു. കണ്ണൂരിലെ ഇരിക്കൂരിലുള്ള വീട്ടിൽ നിന്നാണ് മമ്മുവിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത് . സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഷമീർ, ഷഹാദ് മുല്ലുപറമ്പൻ ജാസി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എല്ലാവരും ഒളിവിലാണ്.

