ഡബ്ലിൻ: അയർലൻഡിൽ മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും വ്യാപകമായി പിടിച്ചെടുത്ത് ഗാർഡ. കഴിഞ്ഞ മാസം പോപ്പിൻട്രീ പാർക്കിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്കിടെയാണ് വാഹനങ്ങളും ഫോണുകളും പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച മൂന്ന് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവർക്കായി വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവ കണ്ടെത്തിയത്.
Discussion about this post

