ഡബ്ലിൻ: ജെഫ്രി ഡൊണാൾഡ്സണെ പ്രിവി കൗൺസിലിൽ നിന്നും പുറത്താക്കി. കൗൺസിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലൈംഗിക പീഡന കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുൻ ഡിയുപിയായ ഡൊണാൾഡ്സണെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം ന്യൂറി ക്രൗൺ കോടതിയിലായിരുന്നു വിചാരണ നടപടികൾ. രാജാവിന്റെ മുതിർന്ന ഉപദേഷ്ടാക്കളുടെ സംഘമാണ് പ്രിവി കൗൺസിൽ.
പ്രിവി കൗൺസിൽ ക്ലാർക്കാണ് പ്രസ്താവന പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം തന്നെ അംഗങ്ങളുടെ പട്ടികയിൽ നിന്നും ഡൊണാൾഡ്സണിന്റെ പേര് നീക്കം ചെയ്യാനായി അദ്ദേഹം തന്നെ ആവശ്യപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. ഇതേ തുടർന്ന് പേര് നീക്കം ചെയ്തു. അദ്ദേഹം നൈറ്റ്ഹുഡ് പദവി ഉപേക്ഷിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Discussion about this post

