തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ ഗുരുതര പിഴവ് . തിങ്കളാഴ്ച നടന്ന ബിഎസ്സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിലാണ് പിഴവ് സംഭവിച്ചത്. ചോദ്യപേപ്പറിലെ അഞ്ചാമത്തെ ചോദ്യത്തിനൊപ്പം ഉത്തരവും തെറ്റായി അച്ചടിച്ചിരുന്നു.
പരീക്ഷയ്ക്കിടെയാണ് പിഴവ് കണ്ടെത്തിയത്. ചോദ്യപേപ്പർ തയാറാക്കലും, പ്രിന്റിങ് പ്രക്രിയയും സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. പിഴവ് സംബന്ധിച്ച് പരീക്ഷാ ബോർഡിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
Discussion about this post

