ഡബ്ലിൻ: വികലാംഗർക്കിടയിലെ തൊഴിൽവിടവ് പ്രശ്നമാണെന്ന് സമ്മതിച്ച് ഐറിഷ് സാമൂഹ്യ സുരക്ഷാമന്ത്രി ഡാര കാലിയറി. ഈ വിടവ് നികത്തുന്നതിന് കാര്യമായ പരിശ്രമങ്ങൾ ആവശ്യമാണ്. ലക്ഷ്യം പൂർത്തിയാകുന്നതുവരെ വിശ്രമിക്കില്ലെന്നും കാലിയറി പറഞ്ഞു.
മായോയിലെ ബല്ലിനയിൽ നടന്ന അയർലൻഡിന്റെ യൂറോപ്യൻ യൂണിയൻ പ്രസിഡൻസിയുടെ ആദ്യ അനൗപചാരിക യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികലാംഗർക്കിടയിലെ തൊഴിൽവിടവ് ഏറ്റവും കൂടുതൽ നിലനിൽക്കുന്ന രാജ്യം അയർലൻഡാണ്. ഈ വിടവ് കുറയ്ക്കേണ്ടതുണ്ട്. ഈ വിടവ് കുറയ്ക്കുന്നതുവരെ വിശ്രമിക്കില്ല. കഴിവുള്ളവർ ഇവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ഇവരുടെ സേവനങ്ങൾ കമ്പനികൾ നഷ്ടപ്പെടുത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post

