ഡബ്ലിൻ: അയർലൻഡിൽ നാളെ മുതൽ അന്തരീക്ഷ താപനില ഉയരും. നാളെ 28 ഡിഗ്രിവരെ താപനില രേഖപ്പെടുത്താമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഈ വാരം അവസാനമാകുമ്പോഴേയ്ക്കും അന്തരീക്ഷ താപനില വീണ്ടും 30 ഡിഗ്രിയിലേക്ക് ഉയരും.
ഇന്ന് പൊതുവെ തെളിഞ്ഞ ചൂടുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. മഞ്ഞും നേരിയ ചാറ്റൽ മഴയും രാവിലെ അനുഭവപ്പെടും. പിന്നീട് നല്ല സൂര്യപ്രകാശമുള്ള തെളിഞ്ഞ അവസ്ഥയിലേക്ക് കാലാവസ്ഥ മാറും. ഇന്ന് 25 ഡിഗ്രിവരെ ആയിരിക്കും പരമാവധി അന്തരീക്ഷ താപനിലയെന്നും മെറ്റ് ഐറാൻ അറിയിച്ചു.
Discussion about this post

