ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ അവകാശിയ്ക്ക് സർക്കാർ നിയമനത്തിന് ഉത്തരവ്. മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി വിജയ് ആണ് തീരുമാനിച്ചത്. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരു അംഗത്തിന് ജോലി നൽകുക . മുഖ്യമന്ത്രി നേരിട്ട് അവർക്ക് നിയമന ഉത്തരവ് കൈമാറും
ജൂലൈ 10, 11 തീയതികളിൽ വിജയ് കരൂർ സന്ദർശിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹാബലിപുരത്തെ ഒരു റിസോർട്ടിൽ മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം സന്ദർശിച്ചിരുന്നു. ബന്ധുക്കൾക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
2025 സെപ്റ്റംബർ 27 നാണ് തമിഴ്നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. . വിജയ്യുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ വലിയ ജനക്കൂട്ടം കരൂരിൽ തടിച്ചുകൂടി. വിജയ് വേദിയിലെത്താൻ ഏഴ് മണിക്കൂർ വൈകി. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയയുടനെ ജനക്കൂട്ടം മുന്നോട്ട് കുതിക്കാൻ ശ്രമിച്ചു, തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

