ഡബ്ലിൻ: അയർലൻഡിലെ പൊതുഗതാഗത രംഗത്തും ഡിജിറ്റൽ വിപ്ലവം. പൊതുഗതാഗതങ്ങളിൽ കോൺടാക്ട്ലെസ് പേയ്മെന്റ് സംവിധാനത്തിന് തുടക്കം കുറിയ്ക്കുകയാണ് സർക്കാർ. ഇത് നടപ്പിലാകുന്നതോടെ യാത്രികർക്ക് ഫോൺ, ബാങ്ക് കാർഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് നിരക്ക് അടയ്ക്കാൻ കഴിയും.
ഡബ്ലിൻ ബസ്, ലുവാസ്, ട്രെയിൻ തുടങ്ങിയവയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വേനൽക്കാലത്തിൽ പരീക്ഷണാർത്ഥത്തിൽ ഈ പദ്ധതിയ്ക്ക് തുടക്കമിടാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. ഡബ്ലിനിൽ ആയിരിക്കും പ്രാരംഭഘട്ടത്തിൽ ഇത് നടപ്പിലാക്കുക. പിന്നീട് മറ്റ് കൗണ്ടികളിലേക്ക് വ്യാപിപ്പിക്കും.
Discussion about this post

