ലിമെറിക്ക്: കൗമാരക്കാരനെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം 12ാം തിയതിയായിരുന്നു സംഭവം. വൈകീട്ട് ഇയാൾ ആൺകുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പാർനെൽ സ്ട്രീറ്റിൽവച്ചാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതായിരുന്നില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

