ഡബ്ലിൻ: അയർലൻഡിലെ ആളുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമായി മാറി ജീവിത ചിലവ്. മോർ ഇൻ കോമൺ നടത്തിയ പുതിയ സർവ്വേയിലാണ് ജീവിത ചിലവ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പൊതുജനങ്ങൾ വ്യക്തമാക്കിയത്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെ രണ്ട് തവണകളായിട്ടായിരുന്നു സർവ്വേകൾ നടത്തിയത്. 4,300 പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ജീവിത ചിലവ് കഴിഞ്ഞാൽ ഭവന പ്രതിസന്ധിയാണ് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. 66 ശതമാനം കുടിയേറ്റമാണ് അയർലൻഡ് നേരിടുന്ന പ്രധാനപ്രശ്നമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസംരക്ഷണമാണ് പ്രശ്നമെന്ന് 58 ശതമാനം പേരും സർവ്വേയിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മോർ ഇൻ കോമൺ സർവ്വേ നടത്തിയത്.

