തിരുവനന്തപുരം : കൗൺസിൽ യോഗത്തിലെ കയ്യാങ്കളിയ്ക്ക് പിന്നാലെ യുഡിഎഫ് കൗൺസിലർ ശബരിനാഥിനെതിരെ ട്വൻറി 20 കൺവീനർ സാബു ജേക്കബ്. ശബരിനാഥിനെ കോൺഗ്രസ് പാർട്ടി തിരുവനന്തപുരം കോർപ്പറേഷൻ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്നും സാബു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കോൺഗ്രസിലെ വനിതാ കൗൺസിലർമാരുടെ മുൻപിൽ ഷൈൻ ചെയ്യാനുള്ള തറവേലകൾ ആണ് ശബരി നാഥൻ തുടർച്ചയായി കാട്ടി കൊണ്ടിരിക്കുന്നത് . സർവ്വേകളിൽ ശബരിനാഥൻ എവിടെ നിന്നാലും ജയിക്കില്ല എന്ന് റിപ്പോർട്ട് കിട്ടി അങ്ങനെയാണ് ഈ ഒന്നാം ക്ളാസിൽ വീണ്ടും ചേർത്തിരിക്കുന്നതെന്നും സാബു ജേക്കബ് പരിഹസിച്ചു.
സാബു ജേക്കബിന്റെ വാക്കുകൾ….
ശബരിനാഥിനെ കോണ്ഗ്രസ് പാർട്ടി തിരുവനന്തപുരം കോർപ്പറേഷൻ നേതൃസ്ഥാനത്ത് നിന്ന് നീക്കണം
കോണ്ഗ്രസിലെ വനിതാകൗൺസിലർമാരുടെ മുൻപിൽ ഷൈൻ ചെയ്യാനുള്ള തറ വേലകൾ ആണ് ശബരി നാഥൻ തുടർച്ചയായി കാട്ടി കൊണ്ടിരിക്കുന്നത്
കോർപ്പറേഷൻ കൗൺസിലർ എന്ന നിലയിൽ എന്താണ് ശബരിനാഥ് ന് ഉന്നയിക്കാൻ ഉള്ളത്?
കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ്.
വികസനം
പഴയ അഴിമതികൾ കൈകാര്യം ചെയ്യൽ
ദുർബല ജന വിഭാഗങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ
ഇതെല്ലാം വളരെ ചിട്ടയോടെ കോർപ്പറേഷനിൽ നടക്കുന്നു
ബിജെപി അംഗങ്ങൾ വിദ്യാഭ്യാസ മില്ലാത്ത വർ ആണത്രേ!!!
ബിജെപി കൗൺസിലർ മാരെ തിരഞ്ഞെടുത്ത ജനങ്ങളെയും
മുൻ മുഖ്യമന്ത്രിമാരായ
VS അച്യു താനന്ദൻ,
EK നായനാർ
K കരുണാകരൻ ഇവരെയൊക്കെ അപമാനിക്കുന്ന പ്രയോഗമാണ് ശബരി നടത്തിയത്
മേയർ വാഗ്ദാന ലംഘനം നടത്തിപോലും അതുകൊണ്ട് ആവിശ്വാസ പ്രമേയം കൊണ്ടുവരണം അതാണ് അജണ്ട
ശബരി മുൻപ് 5 വർഷം അരുവിക്കര MLA ആയിരുന്നു അന്ന് വീട്ടിലെ പോമറേനിയൻ പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുക
കുഞ്ഞിനെ പാർക്കിൽ കൊണ്ട് പോയി സൈക്കിൾ പഠിപ്പിക്കുക എന്നതായിരുന്നു പ്രധാന കാര്യപരിപാടി അങ്ങനെ യാണ് അവിടെ പരാജയപ്പെട്ടത്
അവിടെ തന്നെ 2-3 വർഷം പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കാൻ പത്തനാപുരത്തേ ജ്യോതികുമാർ ചാമകാലയെ പ്പോലെ പരിശ്രമിച്ചെങ്കിലും ജനവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞില്ല
സർവ്വേകളിൽ ശബരി നാഥൻ എവിടെ നിന്നാലും ജയിക്കില്ല എന്ന് റിപ്പോർട്ട് കിട്ടി അങ്ങനെയാണ് ഈ ഒന്നാം ക്ളാസിൽ വീണ്ടും ചേർത്തിരിക്കുന്നത്
അധികാര ഭ്രാന്ത് കാണിക്കാതെ, വാർഡിൽ ഒരു ഓഫീസ് തുറന്ന് അവിടെ ഒരു ചെറുപ്പക്കാരനെ ഇരുത്തി എല്ലാ ദിവസവും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് ജനോപകാര പ്രദമായ കാര്യങ്ങൾ ചെയ്യുന്നതിനും പകരം, CPM നോട് ചേർന്ന് ഭരണം അട്ടിമറിച്ച് അധികാരം പിടിക്കാൻ പറ്റുമോ എന്ന പാഴ് വേലയ്ക്ക് വേണ്ടി സമയം കളയുകയാണ്
100 അംഗ സഭയിൽ 20 അംഗങ്ങൾ ആണ് UDF നുള്ളത് അവർക്ക് എങ്ങനെ ഭരിക്കാൻ കഴിയും അതിനുള്ള ജനവിധി അവർക്ക് ഉണ്ടോ?
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ശബരി Mtech ബിരുദധാരിയാണ്
മുഖ്യമന്ത്രി നിരവധി മെഗാ Project കൾ പ്രഖ്യാപിച്ചിരിക്കുന്നു അതിനില്ലാം Engineering Aspect ൽ Report തയ്യാറാക്കി മുഖ്യമന്ത്രി ക്ക് വിശദീകരിച്ച് നാടിന്റെ വികസനത്തിനു തന്റെതായ സംഭാവന ചെയ്യുന്നതിന് പകരം ഈ പാരലൽ കോളജിൽ വന്ന് SFI ഉണ്ടാക്കാൻ നോക്കുകയാണ്
ശബരിനാഥിന് വിശ്വാസ്യത നഷ്ടമായി നേതൃ സ്ഥാനത്ത് നിന്ന് ഉടൻ നീക്കണം

