ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഐറിഷ് സർക്കാർ ഇന്ധന നികുതിയുടെ എക്സൈസ് തീരുവയിൽ വരുത്തിയ ഇളവുകൾ തുടരും. കഴിഞ്ഞ ദിവസം ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഈ വർഷം സെപ്തംബർ 1 വരെ ഇളവുകൾ തുടരും. ഇതിന് ശേഷം പഴയ നിരക്ക് പുന:സ്ഥാപിക്കപ്പെടും.
ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ ഇന്ന് യോഗം ചേരുന്നുണ്ട്. ഇതിൽ നേതാക്കളുമായി നടന്ന ചർച്ചയുടെ ഭാഗമായി ഉണ്ടായ തീരുമാനത്തിന് അംഗീകാരം നൽകും. നിലവിൽ
ഒരു ലിറ്റർ പെട്രോളിന് 27 സെന്റും ഒരു ലിറ്റർ ഡീസലിന് 32 സെന്റുമാണ് എക്സൈസ് തീരുവയിൽ കുറവുണ്ടായിട്ടുള്ളത്. ഈ ഇളവുകൾ ജൂലൈ അവസാനത്തോടെ അവസാനിപ്പിക്കാൻ ആയിരുന്നു നേരത്തെയെടുത്ത തീരുമാനം.
Discussion about this post

