ഡബ്ലിൻ: ഫാമിലി സീറ്റിംഗ് പോളിസിയിൽ മാറ്റം വരുത്തി പ്രമുഖ വിമാനക്കമ്പനിയായ റയാൻ എയർ. കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കളിൽ നിന്നും ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിമാനക്കമ്പനി നയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതലുള്ള ബുക്കിംഗുകൾക്ക് ഫ്രീ പാരന്റ് സീറ്റുകൾ ലഭ്യമായിരിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
യുകെയുടെ മേൽനോട്ടസമിതിയായ കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി ആയിരുന്നു വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നത്. ചാർജ് ഈടാക്കുന്നത് ഉപഭോക്തൃനയങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. നേരത്തെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന രണ്ടിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് റയാൻ എയർ പണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

