ഡബ്ലിൻ: അയർലൻഡിൽ സ്ത്രീകൾക്കെതിരായ അക്രമ സംഭവങ്ങൾ വർധിക്കുന്നു. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ആക്രമണങ്ങൾക്ക് ഇരയായ സ്ത്രീകളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ആക്രമണത്തിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കും 2,460 സ്ത്രീകളാണ് ഇരകളായത്. സ്ത്രീകൾ മാത്രമല്ല അയർലൻഡിൽ പുരുഷന്മാരും വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ആക്രമണത്തിന് ഇരകളായ പുരുഷന്മാരുടെ എണ്ണത്തിൽ ഒരു ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 3,334 പുരുഷന്മാരാണ് ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ആക്രമിക്കപ്പെട്ടത്.
Discussion about this post

