ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് വാണിജ്യ എൽ പിജിയ്ക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ മാറ്റാൻ ആരംഭിച്ച് കേന്ദ്രസർക്കാർ. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗ നിലവാരത്തിന്റെ 50 ശതമാനം വരെ ബൾക്ക് എൽപിജി വിതരണങ്ങൾ പുനഃസ്ഥാപിക്കാമെന്നും സർക്കാർ പറഞ്ഞു.
നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. പിഎന്‍ജി കണക്ഷന് എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കായി പാചകവാതക ലഭ്യത തടസമില്ലാതെ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
Discussion about this post

