ബെൽഫാസ്റ്റ്: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതോടെ മുൻകൂട്ടി നിശ്ചയിച്ച ടി20 മത്സരങ്ങൾ തടസ്സമില്ലാതെ നടക്കും. ജൂൺ 26 നും 28 നുമാണ് ഇന്ത്യയും അയർലൻഡും തമ്മിലുള്ള മത്സരങ്ങൾ. പ്രക്ഷോഭങ്ങളെ തുടർന്ന് ബെൽഫാസ്റ്റിലെ വേദി മാറ്റാൻ നേരത്തെ അധികൃതർ തീരുമാനിച്ചിരുന്നു.
മത്സരത്തിനായി ഇന്ത്യൻ ടീം ബെൽഫാസ്റ്റിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ലണ്ടൻവഴിയാണ് യാത്ര. ആദ്യമായിട്ടാണ് ബെൽഫാസ്റ്റിൽ അയർലൻഡും ഇന്ത്യയും നേർക്കുനേരെത്തുന്നത്. ബെൽഫാസ്റ്റിലെ സ്റ്റോമോണ്ട് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
Discussion about this post

