തിരുവനന്തപുരം ; തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് മേയർ വി വി രാജേഷ്. കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യും. കൗൺസിലർമാരുമായി സംസാരിച്ച് പുതിയ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കും. അപ്പീലിന് പോകില്ല. ഹൈക്കോടതി വിധി പൂർണ്ണമായും അംഗീകരിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.
കോടതി വിധിയെ അംഗീകരിക്കുകയും , ബഹുമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ബിജെപി. ഇന്ന് വന്ന കോടതി വിധി കേസ് കൊടുത്തവർക്കുള്ള തിരിച്ചടിയാണ് . വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല. ജയിലിൽ ഉള്ള കൗൺസിലർ ആ സുഗതൻ വിഷയം ഭരണത്തെ ബാധിക്കില്ല. സുഗതനെ പുറത്തിറക്കാൻ നിയമപരമായ നീക്കങ്ങൾ നടത്തും.
ജനങ്ങളുടെ വലിയ പിന്തുണയുണ്ട് ഒപ്പം . ഈ മാസം 29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചിലർ കൂടി ദൈവനാമത്തിൽ സത്യപ്രതിജ്ഞ നടത്തിയിട്ടുണ്ട് . വിധി 101 പേർക്കും ബാധകമാണ് . കേസ് നൽകിയവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്. ആരെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രീണിപ്പിക്കാനോ ആണ് കേസ് നൽകിയതെന്നും വി വി രാജേഷ് പ്രതികരിച്ചു.

