തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1991 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ സിൻഹ ബീഹാർ സ്വദേശിയാണ്. നിലവിൽ ആഭ്യന്തരവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് . 2023 ലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയിലെത്തിയത്. ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30 ന് സ്ഥാനമൊഴിയും.
ശാരദ മുരളീധരൻ 2025 ഏപ്രിൽ 30 ന് വിരമിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തിന്റെ അമ്പതാമത്തെ ചീഫ് സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മനോജ് ജോഷി, സഞ്ജീവ് കൗശിക് എന്നീ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണനയിൽ ഉണ്ടായിരുന്നു.
Discussion about this post

