മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്മഭൂഷൺ പുരസ്ക്കാരം ഏറ്റുവാങ്ങിയതിനു ശേഷമാണ് മമ്മൂട്ടി കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ടത്. പുരസ്ക്കാര വിതരണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. പുരസ്ക്കാരം സ്വീകരിക്കാൻ വേദിയിലേയ്ക്ക് പോകുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി, സ്പീക്കർ ഓം ബിർള , ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ നോക്കി മമ്മൂട്ടി തൊഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ഭാര്യ സുൽഫത്ത് , മകൻ ദുൽഖർ , മകൾ സുറുമി , മരുമകൾ അമാൽ സൂഫിയ എന്നിവരും ചടങ്ങിനെത്തിയിരുന്നു. . ഇവർക്കെല്ലാമൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി പങ്ക് വച്ചിരുന്നു. മോദിയ്ക്കൊപ്പമുള്ള അവിസ്മരണീയ നിമിഷം എന്നന്നേക്കും ഓർമ്മിക്കാനുള്ളത് എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയ്ക്ക് പത്മപുരസ്ക്കാരം ലഭിച്ചത്.

