ഡബ്ലിൻ: അയർലൻഡിലെ ഡ്രോൺ ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് മന്നാ ഡ്രോൺ. ഹബ്ബ് തുടങ്ങുന്നതിനുള്ള അനുമതിയിൽ പ്രതിസന്ധി നേരിട്ടതിന് പിന്നാലെയാണ് നടപടി. താത്കാലികമായാണ് ഡ്രോൺ ഡെലിവറി മന്ന നിർത്തിവച്ചത്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ അയർലൻഡിൽ പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് മന്ന ഡ്രോൺ അറിയിച്ചു. അതിനാൽ യുകെ, യുഎസ് തുടങ്ങിയ മറ്റ് അന്താരാഷ്ട്ര വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഈ വർഷത്തോടെ യുഎഇയിലും ഡ്രോൺ ഡെലിവറിയ്ക്ക് അംഗീകാരം ലഭിക്കുമെന്നും മന്ന ഡ്രോൺ വ്യക്തമാക്കി.
Discussion about this post

